Thursday, May 15, 2025 3:06 am

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ ഭേദഗതി വേഗത്തിലാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ ഭേദഗതി വേഗത്തിലാക്കാൻ സർക്കാർ നീക്കം. 2012 -ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി കെണ്ടുവന്ന് കൂടുതൽ ശക്തിപ്പെടുത്തനാണ് തീരുമാനം. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിച്ചിട്ടുള്ളത്. ഓർഡിനൻസ് വേഗത്തിൽ ഇറക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.ഡോക്ടർ വന്ദനയുടെ ദാരുണാന്ത്യത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമത്തിലെ പോരായ്മകളും ചർച്ചയായിട്ടുണ്ട്.

നിയമനിർമാണം വേഗത്തിലാക്കണമെന്ന് ഗണേഷ് കുമാർ എം.എൽ.എയും ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 2012-ലെ ‘കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും – അക്രമവും സ്വത്തിനുള്ള നാശവും തടയൽ’ നിയമമാണ് നിലവിലുള്ളത്. ഇതിൽ നിരവധി പോരായ്മകളുണ്ടെന്ന വിമർശനത്തെ തുടർന്ന് നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ആരോഗ്യ മേഖലയിലെ സംഘടനകളുമായുള്ള ആദ്യഘട്ട ചർച്ച അവസാനിച്ചു. നിയമവകുപ്പിന്റെ നിർദേശം കൂടി ചേർത്ത് ഉടൻ കരട് പ്രസിദ്ധീകരിക്കും. പൊതുജനങ്ങളുടെയും അഭിപ്രായം തേടും.

വേഗത്തിൽ നിയമ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം, ആശുപത്രി ആക്രമണങ്ങളിൽ ഒരു മണിക്കൂറിനകം എഫ്.ഐ.ആർ തയ്യാറാക്കി ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ കുറ്റവിചാരണ നടത്തി ഒരു വർഷത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, ശിക്ഷാ കാലയളവിലും പിഴയും വർധിപ്പിക്കണം, വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ട ഭേദഗതികൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....