Friday, July 4, 2025 10:44 pm

ഷവോമി ഉള്‍പ്പടെയുളള ഒമ്പത് ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി യു.എസ്.

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച് ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തി. കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് യുഎസിന്റെ നീക്കം.

കൊമാക്, ഷവോമി എന്നിവ അടക്കമുളള ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് യു.എസ്. നിരോധിക്കും. ആ കമ്പനികള്‍ പുതിയ യു.എസ്. നിക്ഷേപ നിരോധനത്തിന് വിധേയമാക്കും. കരിമ്പട്ടികയില്‍ പെട്ട ഈ കമ്പനികളില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുന്നതിന് അമേരിക്കന്‍ നിക്ഷേപകര്‍ ഇതോടെ നിര്‍ബന്ധിതരാകും.

കൊമാക്, ഷവോമി എന്നീ കമ്പനികള്‍ക്ക് പുറമേ അഡ്വാന്‍സ്ഡ് ഫാബ്രിക്കേഷന്‍ എക്യുപ്‌മെന്റ് ഇന്‍കോര്‍പറേഷന്‍സ്, ലുവോകുങ് ടെക്‌നോളജി കോര്‍പ്, ബീജിങ് ഷോങ്കുവാന്‍കുങ് ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് സെന്റര്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്, ഗ്രാന്‍ഡ് ചൈന എയര്‍ കോ ലിമിറ്റഡ്, ഗ്ലോബല്‍ ടോണ്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണല്‍ ഏവിയേഷന്‍ ഹോള്‍ഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപടിയോട് ചൈനീസ് കമ്പനികളുടെ പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...