ഫ്ലോറിഡ : അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാൻ കഴിയാത്തതിനാലാണ് ഇത്. അടുത്ത ശനിയാഴ്ച അമേരിക്കയിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സൗത്ത് ഫ്ലോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ആശുപത്രിയിൽ നഴ്സായിരുന്നു മെറിൻ. ഭർത്താവ് ഫിലിപ്പ് ആണ് മെറിനെ കൊലപ്പെടുത്തിയത്. 17 തവണ കത്തി കൊണ്ട് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.
മെറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ല ; സംസ്കാരം അമേരിക്കയിൽ നടത്തും
RECENT NEWS
Advertisment