വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ 22 വർഷമായി താൻ ബൈഡന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും, തന്നെ സംബന്ധിച്ച് അത് വളരെ അഭിമാനകരമായ കാര്യമാണെന്നും ബൈഡൻ പറയുന്നു. ബൈഡന്റെ നേതൃത്വത്തിൽ അമേരിക്ക വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും, ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതായും ബ്ലിങ്കൻ പറയുന്നു. പാർട്ടി താത്പര്യം കണക്കിലെടുത്താണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ബൈഡൻ പറഞ്ഞിരുന്നു. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസിന്റെ പേരും ബൈഡൻ നിർദേശിച്ചിരുന്നു. ” തെരഞ്ഞടുപ്പിൽ പങ്കാളിയാവുക എന്നതത് ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യങ്ങൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന കൊടുക്കേണ്ടത് എന്ന് വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കും. രാജ്യത്തെ മു്‌ന്നോട്ട് നയിക്കുന്നതിൽ എന്നോടൊപ്പം നല്ലൊരു പങ്കാളിയായി നിന്ന കമല ഹാരിസിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.