Thursday, May 8, 2025 3:50 pm

പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് അമിക്കസ് ക്യൂറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയ’ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഈ പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചു.

നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്‌മരിക്കാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. ഇത്തരം പരാതി ലഭിച്ചാൽ പോലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണം. ഇതിനായി സംസ്ഥാന പോലീസ് മേധാവിയെ കക്ഷി ചേർക്കുകയും ചെയ്തു. സിനിമ കാണാതെതന്നെ നിരൂപണം നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെട്ടൂർ– പുന്നൂർക്കടവ് റോഡിൽ അപകടഭീഷണിയായി ഒടിഞ്ഞുതൂങ്ങിയ വൈദ്യുതി തൂൺ

0
വെട്ടൂർ : വെട്ടൂർ– പുന്നൂർക്കടവ് റോഡിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി...

ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ ; ഭീതിയിൽ പാകിസ്ഥാൻ

0
ഡല്‍ഹി: ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാല്‍...

പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ

0
കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ. അഞ്ചാലുംമൂട്...

കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

0
ദില്ലി : കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ്...