ഡൽഹി: വിവിധ സംഘർഷങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാർ സന്ദർശിക്കും. ബീഹാറിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത്. ബീഹാറിൽ തുടരെത്തുടരെ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് വലിയ സുരക്ഷ സന്നാഹമാണ് ബീഹാർ സർക്കാർ ഒരുക്കിയിട്ടുള്ളത്. അതേസമയം, ബോംബ് സ്ഫോടനത്തിന്റെയും, സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ സസാറാം സന്ദർശിക്കുന്നത് അമിത് ഷാ റദ്ദാക്കിയിട്ടുണ്ട്.
മുൻപ് സസാറാം സന്ദർശിക്കുമെന്ന് അമിത് ഷാ അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദ് ചെയ്യുകയായിരുന്നു. സസാറാം ഒഴികെയുള്ള മറ്റു പരിപാടികളിൽ അമിത് ഷാ പങ്കെടുക്കുന്നതാണ്. ശാസ്ത്ര സീമാബെല്ലിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അമിത് ഷാ, മവാഡയിലെ പൊതുപരിപാടികളിലും സംബന്ധിക്കും. അമിത് ഷാ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബീഹാറിൽ അടുത്തുടയുണ്ടായ സംഘർഷങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബീഹാർ സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.