Monday, April 28, 2025 2:45 pm

നിയമം എല്ലാവർക്കും ഒരുപോലെയെന്ന് അമിത് ഷാ ; ഗുസ്‌തി താരങ്ങളുമായി രണ്ടുമണിക്കൂർ ചർച്ച

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്രവുമായി ചർച്ച നടത്തിയെന്ന് ഗുസ്തി താരങ്ങൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശനിയാഴ്ച രണ്ടുമണിക്കൂർ ചർച്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു ചർച്ച. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.പ്രായപൂർത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി ബജ്‌രംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, കർഷക നേതാക്കൾ ഖാപ് പഞ്ചായത്ത് കൂടിയതിന് ശേഷം ജൂൺ ഒൻപത് വരെ സമയം അനുവദിക്കുകയായിരുന്നു. അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു. ഒൻപതിന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ ഗുസ്‌തി താരങ്ങളെ ഖാപ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ജന്തർ മന്ദറിലെ സമരഭൂമിയിൽ എത്തിക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ശേഷമുള്ള സമരം ഖാപ് ഏറ്റെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒൻപതിന് ശേഷം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്തും. തുടർന്ന് രാജ്യമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുമായി താരങ്ങൾ ചർച്ച നടത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. പൂത്തുറ സ്വദേശി ലിജോയുടെ...

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ

0
തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ...

ഗാസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്

0
ഗാസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യ തുടരുന്ന ഗാസ്സയില്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന്...

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

0
മ​നാ​മ : ബ​ഹ്റൈ​നി​ലെ സ​ന​ദി​ൽ വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ൾ​ക്ക്...