ദില്ലി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. വെള്ളിയാഴ്ച്ച അമിത് ഷാ കേരളത്തില്‍ എത്തില്ല. പുതിയ തിയതി ഉടന്‍ തീരുമാനിക്കുമെന്ന് ബിജെപി അറിയിച്ചു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് അമിത് ഷായുടെ സന്ദര്‍ശനം നീട്ടിവെച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി കേരള ഘടകം നേരത്തെ അറിയിച്ചത്.
അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി ; പുതിയ തീയതി പിന്നീടെന്ന് ബിജെപി
RECENT NEWS
Advertisment