ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്. അമിത് ഷായെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെ ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും അരലക്ഷത്തിലധികം കോവിഡ് രോഗികള്‍. ആകെ രോഗികളുടെ എണ്ണം പതിനേഴര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 54,735 കേസുകളും 853 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 37,364. ഇതുവരെ രോഗം ബാധിച്ചത് 17,50,723 പേര്‍ക്കാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്
RECENT NEWS
Advertisment