Tuesday, July 8, 2025 12:22 am

അമ്മു സജീവിൻ്റെ മരണം ; കെ.എസ്.യു മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കെ കെ.എസ്.യു ജില്ലാ കമ്മിറ്റി നേഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കോളേജിന് സമീപം പോലീസ് ബാരക്കേട് കെട്ടി തടഞ്ഞു. തുടർന്ന് ബാരിക്കേട് മറികടന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പടെയുള്ള നേതാക്കളും പ്രവർത്തകരും പോലീസുമായി നേരിട്ട് ഏറ്റുമുട്ടി. അര മണിക്കൂറോളം പ്രവർത്തകരും പോലീസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. തുടർന്ന് കോളേജിൻ്റെ മുഖ്യ കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മുൻ ജില്ലാ പ്രസിഡൻ്റ് അൻസർ മുഹമ്മദ്, സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിനെറ്റ് മെറിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് ‘പരിക്കേറ്റു. ശക്തമായ പ്രതിഷേധം ഉയർത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ നേതാക്കളായ അൻസർ മുഹമ്മദ്, തൗഫീക്ക് രാജൻ, ലിനറ്റ് മെറിൻ എബ്രഹാം, തദാഗത് ബി കെ, ക്രിസ്റ്റോ വർഗീസ്, മുഹമ്മദ്‌ സാദിക്ക്, എബെൽ ബാബു, മെബിൻ നിരവേൽ, റോഷൻ റോയി തോമസ്,ജോൺ കിഴക്കേതിൽ, അഭിജിത് മൂകുടിയിൽ, ടോണി ഇട്ടി, ജോഷ്വാ ടി വിജു, വിഷ്ണു പുതുശ്ശേരി, ജോബിൻ കെ ജോസ്, സുജിൻ എബ്രഹാം, ടിജോ തോമസ്, സ്റ്റൈൻസ് ജോസ്,നിതിൻ മല്ലശ്ശേരി, ഇജാസ് കുലശേകരപതി, ജോബിൻ തണ്ണിത്തോട്, ആൽവിൻ ചെറിയാൻ, ആൽഫിൻ പുത്തൻകയ്യാലക്കൽ, ജോയൽ തേരകത്തിനാൽ, ഗീവർഗീസ് സാം, അഖിൽ സന്തോഷ്‌, ശ്രുജിത്ത് സി. യു,അഭിജിത് മൈലപ്ര, ആരോൺ യേശുദാസൻ, അലൻ ഫിലിപ്പ്,ഫാത്തിമ നാസർ, ഹെലൻ എബി സൈജൻ, ഹസ്സൻ ഹുസൈൻ, ആദിത്യ സജീവ്, അച്ചു എസ് തുടങ്ങിയ പ്രവർത്തകരെ പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.
അമ്മു സജീവിൻ്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പാൾ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും നാളെ പത്തനംതിട്ട ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...