കാലടി : കാലഘട്ടത്തിന്റെ പ്രത്യേക പ്രതിസന്ധികളെ അഭിസംബോധന ചെയ്യലാണ് പാരമ്പര്യ കലാരൂപങ്ങളെന്ന് ഡോ. കെ. ജി. പൗലോസ് പറഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021നോടനുബന്ധിച്ച് പാരമ്പര്യ കലകളും സമകാലീക സംസ്കാരവും എന്ന വിഷയത്തിൽ കൂത്തമ്പലത്തിൽ നടന്ന ശില്പശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കഥകൾക്ക് ഇന്നത്തെ സമൂഹത്തിന് യോജിച്ച രീതിയിൽ ധ്വനിപാഠങ്ങൾ സൃഷ്ടിക്കുവാൻ നമുക്ക് കഴിഞ്ഞു അദ്ദേഹം പറഞ്ഞു. ഡോ. അഭിലാഷ് പിളള, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രസംഗിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ, മൂലനഗരം മോഹൻ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, മോഹിനിയാട്ടം നർത്തകി വിനിത നെടുങ്ങാടി, രമേഷ് വർമ്മ, മാർഗി മധു, ഡോ. ഗോപൻ ചിദംബരം, സജിത മഠത്തിൽ, ഡോ. ഏറ്റുമാനൂർ കണ്ണൻ എന്നിവർ പങ്കെടുത്തു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]