Tuesday, April 29, 2025 10:15 pm

പണയം വെച്ചും വായ്പയെടുത്തും അമൃതം പൊടിയുണ്ടാക്കി ; സംരംഭം അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : അംഗനവാടികൾക്കായി വിതരണം ചെയ്ത അമൃതം പൊടിയുടെ പണം ഗ്രാമ പഞ്ചായത്ത് നല്‍കാതായതോടെ അടച്ചു പൂട്ടൽ ഭീഷണിയിലാണ് ഇടുക്കിയിലെ ഒരു വനിതാ കുടുംബശ്രീ സംരംഭം. നെടുങ്കണ്ടം സന്യാസിയോടയില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൃദ്ധി ന്യൂട്രിമിക്‌സ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. 20 വനിതകൾ ചേര്‍ന്ന് ബാങ്ക് വായ്പയൊക്കെയെടുത്ത് തുടങ്ങിയതാണ് ഇടുക്കി സന്യാസിയോടയിലെ സമൃദ്ധി കുടുംബശ്രീ ന്യൂട്രീമിക്സ്. ഇപ്പോൾ അവശേഷിക്കുന്നത് ആറു പേർ മാത്രമാണ്. അംഗനവാടി കുട്ടികള്‍ക്ക് നൽകുന്ന അമൃതം പൊടി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവര്‍ ഉത്പാദിപ്പിച്ചിരുന്നത്. ഹൈറേഞ്ചിലെ ആറ് പഞ്ചായത്തുകളിലെ അംഗനവാടികൾക്ക് ഇവർ അമൃതം പൊടി നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് കാലത്തടക്കം അയ്യപ്പന്‍കോവിൽ പഞ്ചായത്തില്‍ വിതരണം ചെയ്ത സാധനങ്ങളുടെ പണമായ പത്തര ലക്ഷം രൂപ ഇവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.

ഇതോടെ അസംസ്‌കൃത വസ്തുക്കൾ വാങ്ങാന്‍ പണം ഇല്ലാതായി. ഉണ്ടായിരുന്ന സ്വര്‍ണ്ണം പണയം വെച്ചും കടം വാങ്ങിയും സാധനങ്ങൾ വാങ്ങി കുറച്ച് കാലം ഉൽപ്പാദനം തുടർന്നു. പ്രതിസന്ധി മൂലം ഇപ്പോൾ പ്രവർത്തനം നാമമാത്രമായി മാറി. ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആകെയുള്ള സ്വർണ്ണം വരെ പണയംവെച്ച് തുടങ്ങിയ സംരംഭമാണെന്നും പഞ്ചായത്ത് പണം നൽകാഞ്ഞതോടെ തീരാ ദുരിത്തിലാണെന്നും സംരംഭക സുനിത സുധൻ പറയുന്നു. പണം കിട്ടാൻ കോടതിയെ സമീപിയ്ക്കാനാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതർ നിര്‍ദേശിച്ചതെന്നും സംരംഭക‍‍ർ പറയുന്നു

പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരമില്ലാതെ ഐസിഡിഎസ് സൂപ്പർ വൈസർ ഉത്പന്നങ്ങള്‍ വാങ്ങിയതാണ് പണമനുവദിക്കാൻ കഴിയാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കുടുംബശ്രീ പ്രവർത്തകർക്ക് കോടതിയെ സമീപിക്കാമെന്ന് അയ്യപ്പന്‍കോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജയ്‌മോൾ ജോണ്‍സൻ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകാലം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സംരഭത്തിനാണിപ്പോൾ പൂട്ട് വീഴാനൊരുങ്ങുന്നത്. ഒപ്പം ഈ സംരംഭകരുടെ ജീവിതവും വഴിമുട്ടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍

0
തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി...

ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ...

0
എറണാകുളം : ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ...

പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു

0
കോഴിക്കോട്: പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു. പ്രതി അര്‍ജാസ്...

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള ‘പ്രചോദനം’ പദ്ധതിയിലേക്ക് എന്‍ ജി ഒ, എല്‍ എസ്...

0
പത്തനംതിട്ട : ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള 'പ്രചോദനം' പദ്ധതിയിലേക്ക് എന്‍...