ഡല്‍ഹി: ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഇയാളെ അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിന് അഭ്യര്‍ഥിച്ചു. ‘അമൃത്പാല്‍ സിംഗിനെ നേപ്പാളിലൂടെ ഏതെങ്കിലും മൂന്നാം രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നേപ്പാളില്‍ നിന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോര്‍ട്ടോ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചതായും കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 18 ന് മുതലാണ് അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്. ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം തുടരുകയാണ്. വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളുള്ള ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ സിംഗിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]