Monday, January 27, 2025 6:29 am

അമൂൽ പാൽ വില കുറച്ചു ; പുതിയ നിരക്ക് അറിയാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമൂൽ. രാജ്യത്താകമാനം അമൂൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. 1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമൂൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഒരു ലിറ്റർ പാക്കുകളുടെ വിലയിൽ ഒരു രൂപ കുറച്ചതായി കമ്പനി എംഡി ജയൻ മേത്തയാണ് അറിയിച്ചത്. ജനുവരി 24 ന് നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിരക്ക് രാജ്യത്തുടനീളം ബാധകമാണ്. ഈ നീക്കം കുടുംബങ്ങൾക്കും സംരംഭകർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അമൂൽ ഗോൾഡ്, അമുൽ താസ, അമൂൽ ടി-സ്പെഷ്യൽ, അമൂൽ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റർ പാക്കറ്റുകൾക്കാണ് വില കുറഞ്ഞത്. അമൂൽ ഗോൾഡ് മിൽക്കിന് 66 രൂപയിൽനിന്ന് 65 ആയി കുറഞ്ഞു.

അമൂൽ ടാസയ്ക്ക് 53 രൂപയും അമൂൽ ടീ സ്പെഷ്യലിന് 61 രൂപയും അമൂൽ ചായ മാസയ്ക്ക് 53 രൂപയുമാണ് പുതിയ നിരക്ക്. 2023-24 സാമ്പത്തിക വർഷം അമൂലിന്റെ വിറ്റുവരവ് എട്ട് ശതമാനം വർധിച്ച് 59,445 കോടി രൂപയായി ഉയർന്നിരുന്നു. ഈ സാമ്പത്തിക വർഷം വിറ്റുവരവ് ഉയർത്താനാണ് ഗുജറാത്ത് കോർപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ്റെ ശ്രമം. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 310 ലക്ഷം പാൽ ആണ് അമൂൽ സംഭരിച്ചത്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലുള്ള 36 ലക്ഷം കർഷകരിൽ നിന്നും 10 മെമ്പർ യൂണിയനുകളിൽ നിന്നും പ്രതിദിനം 300 ലക്ഷം ലിറ്റർ പാലാണ് അമൂൽ സംഭരിക്കുന്നത്. ഇൻ്റർനാഷണൽ ഫാം കംപാരിസൻ നെറ്റ്‍വർക്കിൻ്റെ കണക്ക് പ്രകാരം ലോകത്തെ 20 ക്ഷീര കമ്പനികളിൽ എട്ടാം സ്ഥാനത്താണ് അമുൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം ; ജനപ്രിയ ബ്രാൻഡുകളുടെ വില വർധിക്കും

0
തിരുവനന്തപുരം : മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ...

ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും

0
റാഞ്ചി : ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. വിവാഹം...

ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായി യൂനുസ് സർക്കാർ

0
ധാക്ക : ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കിയതോടെ യൂനുസ് സർക്കാരും...

പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനം ; പാലക്കാട് ബി ജെ പിയിൽ...

0
പാലക്കാട് : പാലക്കാട് ബി ജെ പിയിൽ കടുത്ത പ്രതിസന്ധി. നഗരസഭയിലെ...