റാന്നി : റാന്നി ബഥനി ഹൈസ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം ആർ ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർ സജിത്ത് കുമാർ സ്കൂൾ അദ്ധ്യാപകരായ സനൽ കുമാർ ജി, ബ്രിജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഹെഡ്മിസ്ട്രസ് വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ മജിൻസ് മാത്യു, ആഷ്മി എന്നിവർ ലഹരിയും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികൾ” Say No To Drugs”എന്ന ബാഡ്ജ് അണിഞ്ഞ് ലഹരിക്കെതിരെ പ്രതിഷേധിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.