റാന്നി : സി.പി എം പഴവങ്ങാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാംപയ്ൻ മോതിര വയൽ, പൂഴിക്കുന്ന് എന്നിവിടങ്ങളിൽ നടന്നു. പൂഴിക്കുന്നിൽ റാന്നി പോലീസ് സബ് ഇൻസ്പെക്ടർ റെജി തോമസ് ഉദ്ഘാടനം ചെയ്തു. അനു ടി. ശാമുവേൽ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രസാദ് എൻ. ഭാസ്ക്കരൻ പ്രതിഞ്ജ ചൊല്ലി കൊടുത്തു. മാർത്തോമ്മ സഭ സുവിശേഷകൻ കെ.പി ഫിലിപ്പ്, മഹിള സമഖ്യ സൊസൈറ്റി കോർഡിനേറ്റർ അമ്പിളി രാജേന്ദ്രൻ, അഡ്വ ഷിജു ജോർജ്, ജെയ്ജോ തോമസ് എന്നിവർ പ്രസംഗിച്ചു. മോതിരവയലിൽ സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ. റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ഷൈനി രാജീവ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പ്രദീപ് കുമാർ, ഓമന രാജു, ജെയ് മോൻ എന്നിവർ പ്രസംഗിച്ചു. പൂഴിക്കുന്നിൽ റാന്നി പോലീസ് സബ് ഇൻസ്പെക്ടർ റെജി തോമസ് ഉദ്ഘാടനം ചെയ്തു. അനു ടി. ശാമുവേൽ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രസാദ് എൻ. ഭാസ്ക്കരൻ പ്രതിഞ്ജ ചൊല്ലി കൊടുത്തു. മാർത്തോമ്മ സഭ സുവിശേഷകൻ കെ.പി ഫിലിപ്പ്, മഹിള സമഖ്യ സൊസൈറ്റി കോർഡിനേറ്റർ അമ്പിളി രാജേന്ദ്രൻ, അഡ്വ ഷിജു ജോർജ് , ജെയ്ജോ തോമസ് എന്നിവർ പ്രസംഗിച്ചു