പത്തനംതിട്ട : പഹല്‍ഗാമില്‍ തീവ്രവാദികള്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപെടുത്തിയ സംഭവം രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും നേരെയുള്ള കടന്നാക്രമണത്തിന്‍റെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ പഹല്‍ഗാമില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ രഹസ്യാനേഷണ വിഭാഗമുള്‍പ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്ക് പിഴവ് ഉണ്ടായത് പരിശോധിക്കണമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മൗന ജാഥയും അതിനുശേഷം ഗാന്ധി സ്ക്വയറില്‍ നടന്ന അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മണ്ണില്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെ നടത്തുന്ന ഭീകരാക്രമണങ്ങളെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എ. ഷംസുദ്ദീന്‍, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലാലി ജോണ്‍, സുധ നായര്‍, മഞ്ജു വിശ്വനാഥ്, ലീല രാജന്‍, സുജാത മോഹന്‍, അന്നമ്മ ഫിലിപ്പ്, വസന്ത ശ്രീകുമാര്‍, സജിത, പ്രസീത രഘു, ഓമന സത്യന്‍, സുധാ പത്മകുമാര്‍, ഉഷാ തോമസ്, വിനി സന്തോഷ്, സുശീല അജി, സലീന, വിജയലക്ഷ്മി, ഷീബ വര്‍ഗീസ്, റോസമ്മ ബാബുജി, ബീന സോമന്‍, ശ്രീകുമാരി, ഇന്ദിരാ പ്രേം, ഓമന വര്‍ഗ്ഗീസ്, ജസ്സി മോഹന്‍, സജിനി മോഹന്‍, അമ്പിളി എം.വി, സ്വപ്നാ സൂസന്‍, പ്രിയ പ്രസാദ്, ലത ചെറിയാന്‍ എന്നിവര്‍ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.