റാന്നി: വനിതാ ശിശു വികസന മന്ത്രാലയം രണ്ടാഴ്ചകാലം നീണ്ടു നില്‍ക്കുന്ന പോഷണ്‍ പഖ്‌വാഡ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന പേരില്‍ ബോധവത്കരണ സെമിനാര്‍ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് നടത്തി. മാർച്ച് 20ന് തുടക്കമിട്ട പരിപാടി ഏപ്രിൽ 3 വരെ നടക്കും. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് പഖ്‌വാഡ ലക്ഷ്യമിടുന്നത്.
2023നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കുന്നതോടെ ഈ വർഷം പോഷൻ പഖ്‌വാഡയുടെ ശ്രദ്ധ, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിലപ്പെട്ട സ്വത്തായി എല്ലാ ധാന്യങ്ങളുടെയും മാതാവായ ‘ശ്രീ അന്ന’യെ ജനകീയമാക്കും. ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടുന്ന പ്രാധാന്യത്തെ കുറിച്ചുമാണ് ബോധവത്കരണ സെമിനാർ നടത്തിയത്. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം ജിദ ക്ലാസ് നയിച്ചു.