മലപ്പുറം: ഒരു രാത്രി മുഴുവൻ നാസർ കിണറ്റിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കണ്ണംപറമ്പിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നാസർ അബദ്ധത്തിൽ കിണറ്റിൽ വീണത്. 10 കോൽ ആഴമുള്ള കിണറാണെങ്കിലും വെള്ളം നന്നേകുറവായിരുന്നു. കിണറിന്റെ വശത്ത് പിടിച്ചുനിന്നാണ് നാസർ ഒരു രാത്രി തള്ളിനീക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് നാസർ കിണറ്റിൽവീണ വിവരം നാട്ടുകാർ അറിയുന്നത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മുഹമ്മദ് ഷിബിൻ സംഭവസ്ഥലത്തിനു തൊട്ടടുത്താണ് താമസം. വിവരമറിഞ്ഞ ഉടൻതന്നെ ഷിബിൻ മലപ്പുറം സ്റ്റേഷനിൽ അറിയിച്ചു.
റോപ്, ലാഡർ എന്നിവ ഉപയോഗിച്ച് ഷിബിൻ കിണറ്റിലിറങ്ങി പ്രഥമശുശ്രൂഷ നൽകുകയും കുറച്ചു മിനിറ്റുകൾക്കകം മറ്റു സേനാഗംങ്ങൾ എത്തുകയും ചെയ്തു. നാസറിന് കാലിന് ഗുരുതരപരിക്കുണ്ട്. മക്കരപ്പറമ്പ് അമ്പലപ്പടി ഹൈസ്‌കൂളിനടുത്താണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസ്, എസ്എഫ്ആർഒ മുഹമ്മദലി, എഫ്ആർഒ അഭിലാഷ്, സുധീഷ്, ശ്രുതി, ശരത് എന്നിവരടങ്ങുന്ന സംഘത്തിന്റെ സഹായത്താൽ ആളെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.