പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ മുതൽ കുമ്പഴ വരെയുള്ള റോഡിന്റെ ബിസി ഓവർ ലേ പ്രവൃത്തിക്കായി 5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ മറുപടി. പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ മുതൽ കുമ്പഴ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടെ സാമൂഹ്യ പ്രവർത്തകനായ റഷീദ് ആനപ്പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിനു പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ മുതൽ കുമ്പഴ വരെ ബിസി ഓവർലെ പ്രവർത്തി ചെയ്യുന്നതിന് അഞ്ചു കോടി രൂപ ഭരണാധിപത്യ ലഭിച്ച് പ്രവർത്തിക്കായി നേരത്തേ കരാർ വെച്ചിരുന്നു. എന്നാൽ വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തിക്കു വേണ്ടി റോഡ് കേരള വാട്ടർ അതോറിറ്റിക്ക് കൈമാറുകയും ഈ വർക്ക് ആരംഭിച്ചതിനാൽ ബിസി ഓവർലെ പ്രവർത്തി ചെയ്യാൻ കഴിയാതെ വരികയും ചെയ്തു. തുടർന്ന് സമയ പരിധി അവസാനിച്ചതിനാൽ കരാറുകാരനെ ഒഴിവാക്കുകയായിരുന്നു.
വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് റോഡ് പ്രവൃത്തിക്കായി സൈറ്റ് തിരികെ പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കിട്ടുന്നതിനു ഇനിയും ഒരു മാസക്കാലം വേണ്ടി വരും. ബിസി ഓവർലെ പ്രവൃത്തിക്കായി റോഡിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് 5 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതിക്കായി സമർപ്പിക്കുന്നുണ്ട്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് റീ ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കി പരാതിക്കാസ്പദമായ വിഷയങ്ങൾ പരിഹരിക്കുന്നതാണെന്നും മറുപടിയിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.