പത്തനംതിട്ട : നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപുമോനെ ഓഫീസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഒടുവില്‍ സിഐ.ടി.യു ജില്ലാ നേതാവിനും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. പരാതി ലഭിച്ച് നാലു ദിവസം കഴിഞ്ഞിട്ടും സിപിഎം ഇടപെടല്‍ മൂലം ഒളിച്ചു കളിച്ച പൊലീസ് ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് എടുത്തത്.
മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും സിപിഎം കുമ്പഴ ലോക്കല്‍ കമ്മറ്റി അംഗവുമായ സക്കീര്‍ അലങ്കാരത്ത് (57), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവരാണ് പ്രതികള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റൂമില്‍ കടന്നു കയറിയ സക്കീറും സംഘവും ദീപു മോനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കൗണ്‍സിലര്‍മാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞു.
നിന്‍റെ മൊട്ടത്തല അടിച്ചു പൊട്ടിക്കുമെന്നും കൈവെട്ടുമെന്നും നിന്നെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും ജീവന്‍ വേണമെങ്കില്‍ രാജിവെച്ച് പൊക്കൊള്ളാനുമായിരുന്നു ഭീഷണി. മര്‍ദിക്കാനും ശ്രമിച്ചു. അന്നു തന്നെ ദീപുമോന്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു. പരാതി പോലീസിന് കൈമാറിയെങ്കിലും കേസ് എടുക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ ജീവനക്കാര്‍ സംയുക്തമായി നഗരസഭാ കവാടത്തില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി.
ഇതിനിടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടതു സര്‍വീസ് സംഘടന മുഖേനെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു.ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഇന്നലെ രാവിലെ ദീപുവിനെ വിളിച്ച് പോലീസ് മൊഴിയെടുത്തു. എന്നാല്‍ എഫ്‌ഐആര്‍ ഇടാന്‍ തയാറായില്ല. എതിര്‍കക്ഷിയെ വിളിച്ചു ചോദിക്കട്ടെ അതിന് ശേഷമാകാം കേസെടുക്കുന്നത് എന്നായിരുന്നു പോലീസ് ഭാഷ്യം. വിവരം അറിഞ്ഞ ജില്ലാ പോലീസ് മേധാവി കേസെടുക്കാന്‍ പത്തനംതിട്ട എസ്‌എച്ച്‌ഓയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, പൊതുസ്ഥലത്ത് വെച്ച് അസഭ്യം വിളിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നഗരത്തിലെ അനധികൃത മത്സ്യ കച്ചവടം തടഞ്ഞ് വാഹനം പിടികൂടി പോലീസിന് കൈമാറിയതിന്‍റെ പേരിലായിരുന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി.
നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സിഐ.ടി.യു നേതാവ് മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ട് പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറി ഷെര്‍ല ബീഗത്തെ ഉപരോധിച്ചു. അനധികൃത മത്സ്യ കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ സിപിഎം നേതാവ് അക്രമാസക്തനായത്.
നാല് ദിവസമായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. അടിയന്തിര നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. പാര്‍ലമെന്ററി ലീഡര്‍ കെ ജാസിം കുട്ടി, മുന്‍ ചെയര്‍മാന്‍ അഡ്വ എ സുരേഷ് കുമാര്‍, അംഗങ്ങളായ സി.കെ അര്‍ജുനന്‍, ആനി സജി, അംബിക വേണു, മേഴ്സി വര്‍ഗീസ്, അഖില്‍ അഴൂര്‍, ആന്‍സി തോമസ്, ഷീന രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]