ടെക്സസ്: ഗ്രഹാന്തരപര്യവേഷണങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ചൊവ്വയിലേക്ക് അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്പെയ്‌സ് എക്സ് ആളില്ലാ സ്റ്റാർഷിപ്പുകൾ അയക്കും. 20 വർഷംകൊണ്ട് ചൊവ്വയിൽ സ്വയംപര്യാപ്തനഗരം പടുത്തുയർത്തുകയെന്ന സ്പെയ്‌സ് എക്സിന്റെ ലക്ഷ്യത്തിന്റെ ആദ്യപടിയായാണിത്. തന്റെ സാമൂഹികമാധ്യമമായ എക്സിലൂടെ ശനിയാഴ്ച സ്പെയ്സ് എക്സ് സി.ഇ.ഒ. ഇലോൺ മസ്‌കാണ് ഇക്കാര്യം അറിയിച്ചത്. ആളില്ലാപ്പേടകം വിജയകരമായി ചൊവ്വയിലിറക്കാനായാൽ നാലുവർഷത്തിനുള്ളിൽ മനുഷ്യരെയുംകൊണ്ടുള്ള സ്പെയ്സ് എക്സ് പേടകം അങ്ങോട്ടേക്കു കുതിക്കും. പിന്നീട് സ്റ്റാർഷിപ്പുകളുടെ എണ്ണം പടിപടിയായി വർധിപ്പിക്കും. എല്ലാ അർഥത്തിലും മനുഷ്യരാശിയുടെ നിലനിൽപ്പിന് ഇനി ഒരു ഗ്രഹത്തെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ലാഭകരമായ, പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് സ്പെയ്‌സ് എക്സ് വികസിപ്പിച്ചെന്നും മസ്‌ക് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.