Tuesday, April 22, 2025 12:16 pm

തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു. രണ്ട് ഗ്രീന്‍ അനക്കോണ്ടകളാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നാണ് ചത്തത്. 49 കിലോ ഭാരവും 3.9 മീറ്റര്‍ നീളവുമുണ്ടായിരുന്ന ആണ്‍ അനക്കോണ്ട ‘ദില്‍’ ആണ് ചത്തത്. 13 വയസ്സായിരുന്നു. വാലിനോട് ചേര്‍ന്ന് മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദില്‍ ചത്തത്. 2014 ഏപ്രിലില്‍ ശ്രീലങ്കയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ദില്‍ അടക്കം ഏഴ് ഗ്രീന്‍ അനക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു. സാധാരണ 10 വയസ്സു വരെയാണ് അനക്കോണ്ടകളുടെ ആയുസ്. മൃഗശാലപോലെയുള്ള പ്രത്യേക പരിചരണം ലഭിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ വര്‍ഷം ജീവിക്കാറുണ്ട്. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാര്‍ക്കസ് ഡിസ്‌പോസല്‍ പിറ്റില്‍ ദില്ലിനെ അടക്കം ചെയ്തു.

ഡിഐഒയിലെ മൈക്രോബയോളജി, പാരാസൈറ്റോളജി, പാത്തോളജി വകുപ്പുകളില്‍ നിന്ന് ഡോ.എസ് അപര്‍ണ, ഡോ. പി ആര്‍ പ്രത്യുഷ്, ഡോ. ജി എസ് അജിത് കുമാര്‍, തിരുവനന്തപുരം മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വയറില്‍ ഉണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ ചൂട് കൂടുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരളത്തിൽ ചൂട് കുടുന്നതിനാൽ സർക്കാർ വിവിധ ജില്ലകളിൽ യെല്ലോ...

തീപൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

0
തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും വീട്ടിലുണ്ടായിരുന്ന...

ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

0
ദില്ലി : ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ...

ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകൾ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ജിദ്ദ : ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...