സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിംഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അനാർക്കലി മരക്കാർ.
’ഞാൻ തന്നെ’ എന്ന ക്യാപ്ഷനോടെഅനാർക്കലി തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.
’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.