തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെയും ആക്രമണം. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ സി.പി.എം കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മേലത്തുമേല ജംക്‌ഷനില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്. അതേസമയം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച മൂന്ന് എബിവിപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെയും ആക്രമണം
RECENT NEWS
Advertisment