Saturday, July 5, 2025 6:31 pm

വിമാനത്തില്‍ കേരളത്തിലെത്തി മോഷണം , വിമാനത്തിൽ തന്നെ തിരികെ യാത്ര ; ആന്ധ്രാ സ്വദേശി വിമാനത്താവളത്തിൽ വച്ച് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരവധി മോഷണ പരമ്പരകളിൽ പ്രതിയായ മോഷ്ടാവിനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് ആണ് പിടിയിലായത്. വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തിൽ തന്നെ തിരികെ പോകുകയായിരുന്നു ഇയാളുടെ രീതി. തിരുവനന്തപുരത്ത് വിവിധ വീടുകളിൽ നിന്നായി ആറ് ലക്ഷത്തോളം രൂപയുടെ സ്വർണം, വജ്ര ആഭരണങ്ങൾ എന്നിവ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഇയാൾ ആദ്യം തിരുവനന്തപുരത്തെത്തിയത് മെയ് 28നാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം ജൂൺ രണ്ടിന് തിരികെ പോയി.

എന്നാൽ, ജൂൺ ആറിന് വീണ്ടും തിരുവനന്തപുരത്തെത്തിയ ഉമാപ്രസാദ് പേട്ട, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നിടത്ത് കവർച്ച നടത്തി. ശേഷം ജൂലൈ ഒന്നിന് തിരികെ ആന്ധ്രയിലേക്ക് കടന്നു. വിഷയത്തിൽ പരാതി ലഭിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മൂന്ന് കവർച്ചയും ഒരാൾ തന്നെ ചെയ്തതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഉമാപ്രസാദ് സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ഓട്ടോറിക്ഷ ഡ്രെെവർ വഴി ഉമാപ്രസാദ് താമസിച്ച ഹോട്ടൽ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് ഇയാളുടെ വിലാസം പോലീസിന് ലഭിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി...

കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന്...