Wednesday, May 14, 2025 11:04 pm

ആന്ധ്രാപ്രദേശില്‍ കോവിഡ്​ പോസിറ്റീവായ മൂന്നുപേരെ ആശുപത്രിയിലെത്തിച്ചത്​ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കില്‍

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിസിയനഗരത്തില്‍ കോവിഡ്​ പോസിറ്റീവായ മൂന്നുപേരെ ആശുപത്രിയിലെത്തിച്ചത്​ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കില്‍. ജരാജപുപേട്ട ഗ്രാമത്തില്‍ വെള്ളിയാഴ്​ചയാണ്​ സംഭവം. കോവിഡ്​ പോസിറ്റീവായ രോഗികളെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന്​ വിദഗ്​ധ ചികിത്സക്കായി ആശുപത്രിയിലേക്ക്​ മാറ്റാന്‍ ഡോക്​ടര്‍ റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ്​ ഇവരെ ചവറുകൊണ്ടുപോകുന്ന ട്രക്കില്‍ യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെ കൊണ്ടുപോയത്​. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

കൊണ്ട വേലുഗഡ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ കോവിഡ്​ രോഗികളെ നെല്ലിമര്‍ല നിംസ്​ ആശുപത്രിയിലേക്ക്​ മാറ്റാന്‍ ഡോക്​ടര്‍ നിര്‍ദേശിച്ചു. ഡോക്​ടര്‍ ആംബുലന്‍സിനായി വിളിച്ചെങ്കിലും രോഗികളുടെ ബന്ധുക്കളിലൊരാള്‍ ഇവരെ ആശുപത്രിയിലെത്തിക്കാമെന്ന്​ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ ആശുപത്രി ജീവനക്കാര്‍ ഇവര്‍ക്ക്​ പി.പി.ഇ കിറ്റ്​ നല്‍കി പറഞ്ഞയക്കുകയായിരുന്നു. ചവറുവണ്ടി ഓടിക്കുന്നയാള്‍ പി.പി.ഇ കിറ്റ്​ ധരിച്ചിട്ടുണ്ട്​. എന്നാല്‍ ട്രക്കിലിരിക്കുന്ന രോഗികള്‍ കൃത്യമായി മാസ്​ക്​ പോലും ധരിച്ചിട്ടില്ല. സംഭവത്തി​​ന്റെ  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്​.

കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കാതെ രോഗികളെ തുറന്ന വാഹനത്തില്‍ കയറ്റിവിട്ട ഡോക്​ടര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന്​ വിസിയനഗരം ജില്ലാ​ മെഡിക്കല്‍ ഓഫീസര്‍ ഡോ.രമണ കുമാരി അറിയിച്ചു. നിംസ്​ ആശുപത്രിയിലേക്കും നെല്ലിമര്‍ല പഞ്ചായത്ത്​ പരിധിക്കുള്ളിലും സോഡിയം ഹൈപ്പോ​ക്ളോറൈറ്റും ബ്ലീച്ചിങ്​ പൗഡറും പോലുളളവ വിതരണം നടത്തുന്ന ട്രക്കിലാണ്​ രോഗികളെ കൊണ്ടുപോയതെന്നാണ്​ പഞ്ചായത്ത്​ അധികൃതരുടെ വാദം. ട്രക്കിലുണ്ടായിരുന്നവര്‍ കോവിഡ്​ രോഗികളല്ലെന്നും ആ വാഹനം കോവിഡ്​ രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിട്ടില്ലെന്നും കളക്​ടറെ അറിയിച്ചതായും പഞ്ചായത്ത്​ അധികൃതര്‍ വിശദീകരിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...