റാന്നി: അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. തെങ്ങിൻ്റെ ഉത്പാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കേര ഗ്രാമം പദ്ധതിക്കായി കുറഞ്ഞ വിസ്തൃതി 100 ഹെക്ടർ സ്ഥലമാണ്. ഒന്നാംവർഷം 25.67 ലക്ഷം രൂപയും രണ്ടാം വർഷം 8 ലക്ഷം രൂപയും മൂന്നാം വർഷം 6 ലക്ഷം രൂപയും ആണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയിരിക്കുന്നത്.
സംയോജിത വളപ്രയോഗം, കീടനാശിനി നിയന്ത്രണം, ഇടവിള കൃഷി, ജലസേചന സൗകര്യം മെച്ചപ്പെടുത്തുക, ജലസേചനം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കൂടാതെ ഗുണമേന്മ കുറഞ്ഞതും രോഗബാധിതവുമായ തെങ്ങുകൾ മുറിച്ചുമാറ്റി ഗുണമേന്മയുള്ള തൈകൾ വെച്ചുപിടിപ്പിക്കും. കമ്പോസ്റ്റ് യൂണിറ്റുകൾ തയ്യാറാക്കുന്നതും തെങ്ങുകയറ്റ യന്ത്രങ്ങൾ നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷിയുടെ സമഗ്ര വികസനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.