റാന്നി: അങ്ങാടി വലിയ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരുകോടി രൂപ ചിലവ് വരുന്ന പ്രവൃത്തികൾ മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. തോടിന്റെ ആഴം വർദ്ധിപ്പിക്കൽ, വശംകെട്ടി സംരക്ഷിക്കൽ, നടപ്പാത നിർമ്മാണം, തോടിൻ്റെ തിട്ടലിടഞ്ഞ് അപകടാവസ്ഥയിലായ വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ തോട്ടിൽ മൺപുറ്റ് അടിഞ്ഞതിനാൽ ചെറിയ മഴപെയ്താൽ പോലും ജലനിരപ്പ് ഉയർന്ന് അങ്ങാടി- വലിയകാവ് റോഡിലെ പുള്ളോലി ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇത് പരിഹരിക്കാനാണ് ഈ ഭാഗത്ത് മണ്ണ് നീക്കി റോഡിൻറെ ആഴം കൂട്ടുന്നത്. അതുപോലെ ഇവിടങ്ങളിൽ തോടിന് സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്നുണ്ട്.
തോടിന്റെ മാമുക്ക് കൊച്ചുപാലത്തിന്റെ ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തി നിർമ്മിച്ച് മുകളിലൂടെ നടപ്പാതയും നിർമ്മിക്കും. സായാഹ്ന സവാരിക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന പ്രവൃത്തികൾ ടൗണിൻ്റെ സൗന്ദര്യവൽക്കരിക്കുന്നതിന്റെ കൂടി ഭാഗമാകും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയാണ് ഈ നിർദ്ദേശം വെച്ചത്.
കുത്തൊഴുക്കുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിങ്ങിലും അല്ലാത്തിടങ്ങളിൽ കൽക്കെട്ടുകളുമായാണ് സംരക്ഷണഭിത്തി നിർമ്മിക്കുക. ഈ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1