ചെങ്ങന്നൂർ : പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വകുപ്പ് ഒരു കോടി രൂപ ചിലവഴിച്ച് അങ്ങാടിക്കൽ തെക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം സജി ചെറിയാൻ എംഎൽഎ നിർവ്വഹിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ കെ ഷിബു രാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വത്സമ്മ എബ്രഹാം, വി വി അജയൻ, കെ എൻ ഹരിദാസ്, പി ആർ പ്രദീപ് കുമാർ, എ കെ പ്രസന്നൻ, കെ ബിന്ദു, ജി കൃഷ്ണകുമാർ, എം കെ മനോജ്, എം സുനിൽ കുമാർ, സുനു സൂസൻ തോമസ്, ബിന്ദു ജോയി എന്നിവർ സംസാരിച്ചു. എസ്എംസി ചെയർമാൻ പി ഡി സുനീഷ് കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.
അങ്ങാടിക്കൽ തെക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
RECENT NEWS
Advertisment