ഇടുക്കി: അങ്കമാലി – ശബരി റെയില്‍പാത പദ്ധതി ഇല്ലാതാക്കാനുള്ള റെയില്‍വേ നടപടി ജനവിരുദ്ധമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. സദ്യയ്ക്ക് വിളിച്ച ശേഷം ഭക്ഷണമില്ല എന്ന അവസ്ഥയാണ്. ഒരു നാടിനോടുള്ള അവഹേളനമാണ് ഇതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇപ്പോള്‍ വിചിത്ര നിലപാടിലേക്ക് എത്തിയത് ആരുടെ പ്രേരണ മൂലമാണെന്നും അദ്ദേഹം ചോദിച്ചു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഇടുക്കി ജില്ലയെ റെയില്‍വേ മാപ്പിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നു. കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതിയാണ്. ഇത് ഒഴിവാക്കുന്നതിലെ ആശങ്ക അറിയിച്ചു. ചെങ്ങന്നൂര്‍ – പമ്പ വരെ പുതിയ പാത ദുരൂഹമാണെന്നും ഡീന്‍ പറഞ്ഞു.