Friday, June 28, 2024 8:28 pm

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ് : വിവാദമായതോടെ ഇടപെട്ട് മന്ത്രി വീണാ ജോർജ്, വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർ‌ന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതരെത്തിയത്. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം ; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി

0
കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി....

മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

0
മാവേലിക്കര: മാവേലിക്കര തഴക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ...

ഡോ.എം .എസ്. സുനിലിന്റെ 312 -മത് സ്നേഹഭവനം വിധവയും പോളിയോ ബാധിതയുമായ സീതയ്ക്കും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായ...

ഭൂമി ലഭിക്കില്ല എന്ന് വന്നതോടെ സിൽവർ ലൈൻ പദ്ധതിയുടെ രൂപരേഖ തന്നെ അപ്രസക്തമായി ;...

0
കുന്നന്താനം : ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു തുണ്ടു ഭൂമി...