ആലുവ : അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്. ചികിത്സ കഴിഞ്ഞാല്‍ സ്വന്തം നാടായ നേപ്പാളിലേക്ക് മടങ്ങണമെന്ന ആഗ്രഹം കുട്ടിയുടെ അമ്മ അറിയിച്ചിരുന്നു. കേസ് അന്വേഷണം അവസാനിക്കുന്നത് വരെ അമ്മക്കും കുഞ്ഞിനും ജില്ലയില്‍ തന്നെ തുടരാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും ; കേസ് തീരുന്നതു വരെ എറണാകുളത്ത് തങ്ങാനുള്ള സൗകര്യം ഒരുക്കി അധികൃതര്‍
RECENT NEWS
Advertisment