സീതത്തോട് : ആങ്ങമൂഴി ശക്തിധർമശാസ്താ ക്ഷേത്രം കാർത്തിക-ഉത്രം ഉത്സവവും നവാഹയജ്ഞവും ഇന്ന് തുടങ്ങി ഏപ്രിൽ പത്തിന് സമാപിക്കും. വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം കെ.യു. ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം രക്ഷാധികാരി രാജു കലപ്പമണ്ണിൽ അധ്യക്ഷത വഹിക്കും. അയ്യപ്പഭക്തർക്കുള്ള വിരിപ്പന്തൽ സമർപ്പണവും ശക്തിശാസ്താ പുരസ്‌കാര വിതരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് നിർവഹിക്കും. രാത്രി എട്ടിന് കൈകൊട്ടിക്കളി. ഒന്നിന് രാവിലെ ഒൻപതിന് ക്ഷേത്രംതന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റും. 10-ന് ഗായത്രിഹോമം, ഭൂമി പൂജ, ഒന്നിന് അന്നദാനം, രണ്ടിന് രാവിലെ ഒൻപതിന് മഹാരുദ്രപൂജ, വൈകിട്ട് 5.30-ന് ചിദംബരപൂജ, മൂന്നിന് രാവിലെ എട്ടിന് കനകധാരാ ഹോമം, 11-ന് ഉണ്ണിയൂട്ട്, തൊട്ടിൽസേവ, വൈകിട്ട് 6.30-ന് ശനീശ്വരപൂജ, നാലിന് രാവിലെ 10-ന് മഹാമൃത്യുഞ്ജയ ഹോമം,
വൈകിട്ട് അഞ്ചിന് ഗുരുവന്ദനം, രാത്രി 7.30-ന് തിരുവാതിര, കൈകൊട്ടിക്കളി, അഞ്ചിന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, രാത്രി 7.30-ന് മഹാലക്ഷ്മിപൂജ, ആറിന് രാവിലെ 10.30-ന് പാർവതീപരിണയ ഘോഷയാത്ര, രാത്രി 7.30-ന് കാഞ്ഞിരപ്പള്ളി റോയൽ മെലഡിയുടെ സാക്‌സഫോൺ ഫ്യൂഷൻ. ഏഴിന് രാവിലെ ഒൻപതിന് കളമെഴുത്ത് പാട്ടും ആയില്യപൂജയും, 10-ന് മാതൃപൂജ, രാത്രി 7.30-ന് കാളീപൂജ, എട്ടിന് രാവിലെ 10-ന് നവാക്ഷരിഹോമം, വൈകിട്ട് അഞ്ചിന് ഉമാമഹേശ്വര പൂജ, ഒൻപതിന് രാവിലെ 8.30-ന് സമൂഹപൊങ്കാല, 11.30-ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 9.30-ന് ഗാനമേള, 10-ന് രാവിലെ 8.30-ന് അൻപൊലി നിറപറ സമർപ്പണം, വൈകിട്ട് അഞ്ചിന് വിളക്കെഴുന്നള്ളിപ്പ് ഘോഷയാത്ര അളിയൻമുക്കിൽനിന്ന് തുടങ്ങി ആങ്ങമൂഴി ഗുരുദേവക്ഷേത്രാങ്കണം വഴി ശക്തിധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. രാത്രി എട്ടിന് കൊടിയിറക്ക്, 8.30-ന് കോട്ടയം മെഗാബീറ്റ്‌സിന്റെ ഗാനമേള.