പത്തനംതിട്ട: ആങ്ങമൂഴിയില്‍ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ നാടുവിട്ട സംഭവത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല. പോക്‌സോ വകുപ്പ് ഒഴിവാക്കേണ്ടി വരും പോലീസിന്. കോട്ടയം മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ പ്രതിക്ക് ജയില്‍ ശിക്ഷ ലഭിക്കും.
ചിറ്റാര്‍ പേഴുംപാറ സ്വദേശി കെ.ആര്‍. ഷിബിനൊപ്പ(33)മാണ് ആങ്ങമൂഴി വാലുപാറ സ്വദേശിയായ പതിനഞ്ചുകാരി നാടുവിട്ടത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ഷിബിന്‍ ഓടിക്കുന്ന ആവേ മരിയ ബസില്‍ കയറി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി അവസാനം വിളിച്ച നമ്പര്‍ എന്ന നിലയില്‍ മാതാവ് വിളിച്ചപ്പോള്‍ എടുത്തത് ഷിബിനാണ്. കുട്ടി തനിക്കൊപ്പം സുരക്ഷിതയായി ഉണ്ടെന്നും പറഞ്ഞു.
ഷിബിന്‍ പെണ്‍കുട്ടിയുമായി ആലപ്പുഴലെത്തി തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയിലെത്തിയപ്പോള്‍ കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്ത ലോഡ്ജില്‍ റൂമെടുത്തത്. ഇവിടെ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടുന്നത്.
രാത്രി വൈകി പത്തനംതിട്ടയിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മാതാവിനൊപ്പം കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇരുവരെയും ഇന്ന് ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കും. ഷിബിന്‍ തന്റെ ശരീരത്ത് തൊട്ടിട്ടില്ലെന്നാണത്രേ പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴി അനുസരിച്ച് ഷിബിനെതിരേ പോക്‌സോ കേസ് എടുക്കാന്‍ കഴിയാത്തത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്.