തിരുവനന്തപുരം : വീടിന്റെ ചുവരിൽ കുത്തിവരച്ച് തുടക്കമിട്ട നമ്മുടെ കുരുന്നിന്റെ ഭാവന സൃഷ്ടികൾ ഇനി നാട് അറിയാൻ ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് ), വനിത ശിശു വികസന വകുപ്പിന്റെയും, ചൈൽഡ് ഡെവലപ്പ്മെന്റ് സെർവിസിസ്ന്റെയും (ഐ.സി. ഡി.എസ്) സഹരണത്തോടെ അവസരം ഒരുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ മരുതൻകുഴി, ഇടപ്പഴഞ്ഞി, ഊളൻപാറ എന്നീ അംഗൻവാടികളിലെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആയ കുരുന്നുകളുടെ ചിത്രരചന(കുത്തിവര)യാണ് ഊളമ്പാറ അഗനവാടിയിൽ വച്ച് നടന്നത്.ഐസിഡിഎസ് സൂപ്പർവൈസർ എ. ഷീജ യുടെ അധ്യക്ഷതയിൽ ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നി ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി എസ്. ഷംനാദ് സമാപന സന്ദേശവും, സമ്മാനങ്ങളും വിതരണം ചെയ്തു.
കൗൺസിലർമാരായ എസ്.സതി കുമാരി, എസ്. മധുസൂദനൻ നായർ,മൽഹാർദിവ്യ ശബരിനാഥൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിന്നു.
കുഞ്ഞുങ്ങൾ പുസ്തകപ്പുഴുക്കൾ മാത്രമാകാതെ അവരുടെ വിവിധ സർഗ്ഗാത്മികമായ കഴിവുകളെ പൊതുസമൂഹത്തിൽ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന പദ്ധതിക്കാണ് ഹിൽഡെഫ് തുടക്കം കുറിച്ചത്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിവിധ കളർ പെൻസിൽ കൊണ്ട് വരച്ചുകൂട്ടിയത് അവരുടെ മാതാപിതാക്കൾ അടക്കമുള്ളവരുടെ കണ്ണിനും മനസ്സിനും കുളിർമ ഏകി. ചിത്രരചനയ്ക്കുശേഷം കുട്ടികൾ വരച്ച ചിത്രങ്ങൾ പരിശോധിച്ചസബ് ജഡ്ജ് എസ്. ഷംനാദ് എല്ലാവരും വിജയികളാണെന്ന് പറഞ്ഞപ്പോൾ കുട്ടികളെക്കാൾ ഏറെ സന്തോഷം മാതാപിതാക്കൾക്കാണ് ഉണ്ടായത്. എസ്.എസ്.മുകുന്ദേഷ്, കെ നസീഹ, ഡോ.നിഷഅനു, എസ്. ആർ.അനുരാധ,ശ്യാമള രവികുമാർ, അനൂപ് ജോസഫ്, ജെ മല്ലിക ഗീതാ കുമാരി,എൽ. പ്രസന്ന, സ്മിനിഷ് ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033