പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഈസ്റ്റർ സംഗമവും ഫീസ്റ്റും നടത്തി. ഈസ്റ്റർ സംഗമവും ഫീസ്റ്റ് വിതരണവും വെരി റവ. റോയി മാത്യു കോറെപ്പിസ്കോപ്പാ മുളമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ സി സി കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ആലിച്ചൻ ആറൊന്നിൽ, റ്റിറ്റിൻ തേവരുമുറിയിൽ, ഊരൂ മൂപ്പൻ രാജു, ഉത്തമൻ ളാഹ എന്നിവർ പ്രസംഗിച്ചു.
നൂറിൽ അധികം കുട്ടികളുള്ള ളാഹ മഞ്ഞത്തോട് ഊരിൽ ആദിവാസി കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി അങ്കണവാടി സ്ഥാപിക്കണമെന്ന് കെ സി സി ഈസ്റ്റർ സംഗമം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാനും ഈസ്റ്റർ സംഗമം തീരുമാനിച്ചു. മഞ്ഞത്തോട് പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമങ്ങൾ മൂലം കോളനി നിവാസികൾ ഭയപ്പെട്ടാണ് ജീവിക്കുന്നത് അതിൽ നിന്ന് മോചനം നേടുവാൻ സൗരോർജ്ജ വേലി സ്ഥാപിക്കണമെന്ന് കെ സി സി ആവശ്യപ്പെട്ടു.