തിരുവനന്തപുരം : ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ. ജീവനുള്ള കാലത്തോളം ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ കേസുമായി മുന്നോട്ട് പോകും. വിദേശ സംഭാവനാ നിയന്ത്രണ ചട്ടം ലംഘിക്കാൻ തീരുമാനമെടുത്തത് പിണറായി വിജയനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിബിഐ അന്വേഷിക്കുന്ന വിദേശ സംഭവനാ നിയന്ത്രണ ചട്ട ലംഘത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് ആരോപണം. 2019 ജൂലൈ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റെഡ് ക്രസന്റ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും അനിൽ അക്കര പുറത്തുവിട്ടിട്ടുണ്ട്.
ലൈഫ്മിഷൻ സി ഇ ഒ യു.വി ജോസ് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്റെ പ്രിൻസിപ്പിൽ സെക്രട്ടറിക്കയച്ച റിപ്പോർട്ടാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ യു എ ഇ കോൺസിൽ ജനറൽ, റെഡ് ക്രസന്റ്ജനറൽ സെക്രട്ടറി എന്നിവരും സംബന്ധിച്ചു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എടുത്ത കേസിലും കക്ഷിചേരുമെന്നും അനിൽ അക്കര അറിയിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]