റാന്നി: വാഹന കാല്‍നട യാത്ര ദുഷ്ക്കരമായിരുന്ന ആഞ്ഞിലിമുക്ക്- കൊച്ചുകുളം റോഡ് പുനരുദ്ധരിച്ചു. നാളുകളായി തകര്‍ന്നു കിടന്ന റോഡില്‍ കോണ്‍ക്രീറ്റ് ജോലികളാണിപ്പോള്‍ നടന്നത്. പെരുന്തേനരുവി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡില്‍ നിന്നുമാണ് കൊച്ചുകുളത്തിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. റോഡിലെ ടാറിങ് പൂർണ്ണമായും ഒലിച്ചുപോയ അവസ്ഥയിലായിരുന്നു. റോഡ് തകർന്നതിൽ പിന്നെ ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി ഓട്ടം വരാൻ മടിച്ചിരുന്നു. ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ പതിച്ച് ബാലന്‍സ് തെറ്റി വീഴുന്ന കാഴ്ച പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡില്‍ മണ്ണെടുത്തിട്ട് സഞ്ചാരയോഗ്യമാക്കിയിരുന്നു. മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്ന ഈ റൂട്ടില്‍ റോഡിന്‍റെ തകര്‍ച്ച മൂലം സര്‍വ്വീസ് മുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഈ റൂട്ടില്‍ ആളുകൾ ആശ്രയിക്കുന്നത് കൂടുതലായും ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെയാണ്. അടിയന്തിരമായി ആഞ്ഞിലിമുക്ക് കൊച്ചുകുളം റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ സമരവും നടന്നിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1