Friday, December 20, 2024 5:39 am

ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റെതല്ല ; കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്തെ  വിദ്യാര്‍ത്ഥിനി അഞ്ജുവിന്റെ  മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ  ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.

പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ  ആവശ്യം. മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്‍റേതല്ല. ഹാള്‍ടിക്കറ്റ് കോളേജ് അധികൃതര്‍ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു.

എന്നാല്‍ അഞ്ജു കോപ്പിയടിച്ചെന്ന് തന്നെയാണ് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ വാദിക്കുന്നത്. അഞ്ജുവിന്‍റെ പരീക്ഷയുടെ ഹാൾ ടിക്കറ്റിന് പിറകിൽ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതി വച്ചിരുന്നു. ക്ലാസിൽ ഇൻവിജിലേറ്ററായ അധ്യാപകൻ ഇതു കണ്ടെത്തി തുടർന്ന് കോളേജ് പ്രിൻസിപ്പളായ അച്ചൻ പരീക്ഷാഹാളിലേക്ക് എത്തി. ഇങ്ങനെയൊരു അവസ്ഥയിൽ പരീക്ഷ എഴുതാനാവില്ലെന്നും എന്നാൽ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് ഒരു മണിക്കൂർ കഴിഞ്ഞ് എക്സാം ഹാളിൽ നിന്നുമിറങ്ങി തന്നെ വന്നു കാണാനും പ്രിൻസിപ്പൾ അച്ചൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരയോടെ ഹാൾ വിട്ടിറങ്ങിയ അഞ്ജു ആരോടും പറയാതെ ക്യാമ്പസ് വിട്ടുപോകുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതരുടെ വാദം.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രിസ്മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് കെ എസ് ആർ ടി സി അധികസർവീസുകൾ

0
തിരുവനന്തപുരം : ക്രിസ്മസ് - പുതുവത്സര അവധികൾ പ്രമാണിച്ച് കെ എസ്...

വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾക്ക് എംവിഡി

0
തിരുവനന്തപുരം : സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ...

പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഇന്നവസാനിക്കും

0
ദില്ലി : പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും...

കണ്ണൂർ പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം

0
കണ്ണൂര്‍ : കണ്ണൂർ പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം. താഴെ...