പത്തനംതിട്ട : വലഞ്ചുഴി ശ്രീഭുവനേശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വാർഷിക സമ്മേളനം നടന്നു. വലഞ്ചുഴി ദേവസ്വം സെക്രട്ടറി പി.എസ്. മനോജ്കുമാർ ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനംചെയ്തു. ബാലഗോകുലം രക്ഷാധികാരി ആർ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹകസമിതിയംഗം ഓമല്ലൂർ ഡി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് അധ്യക്ഷ വത്സലകുമാരി മയിൽപ്പീലി മാസികയുടെ പ്രചാരണോദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ നേടിയവരെ അനുമോദിച്ചു.
സി.ജെ. അനിൽകുമാർ പഠനോപകരണ വിതരണോദ്ഘാടനം നടത്തി. സാന്ദ്ര എസ്.നായർ, എസ്. വൈഷ്ണവി, ശിവസൂര്യ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗീതാപാരായണം, നാരായണീയ പാരായണം, വഞ്ചിപ്പാട്ട് തുടങ്ങിയവ അരങ്ങേറി. ഗോകുലസമിതി, പ്രവർത്തകസമിതി, രക്ഷാകർതൃസമിതി, മാതൃസമിതി തുടങ്ങിയവ രൂപവത്കരിച്ചു. രശ്മി സുനിൽ, ഡോ.പി.എ. ജയലക്ഷ്മി, സുഷമ രവീന്ദ്രൻ, വി. അഞ്ജന എന്നിവർ നേതൃത്വം നൽകി.