പത്തനംതിട്ട : കാല് മാറിയ ഇടത് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ തെറിയഭിഷേകം നടത്തി. കോൺഗ്രസ് പാനലിൽ മത്സരിച്ച് പഞ്ചായത്തംഗമായ സജി കുളത്തിങ്കലാണ് മുൻ യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്ജിയെ മെസഞ്ചറിലൂടെ തെറിയഭിഷേകം നടത്തിയത്. പഞ്ചായത്തിലെ ഒരു റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച് തീരുമാനിച്ച് ബുധനാഴ്ച്ച മാർച്ച് നടത്തി.
ഇതറിഞ്ഞ് ക്ഷുഭിതനായാണ് തെറിയഭിഷേകം നടത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
കാലങ്ങളായി ദുരിതം പേറുന്ന നാട്ടുകാരുടെ യാത്രാ ക്ലേശം പരിഹരിക്കാത്തതിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മുക്കരണത്ത് പറഞ്ഞു. ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും തെറി വിളിയും കൈയ്യാം കളിയും ഇടത് പാത ചാരി നിൽക്കുന്നവർ നടത്തിയാൽ തളരുന്നവരല്ലാ എന്ന് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റിന് അറിയുന്ന പോലെ ഇടതുപക്ഷക്കാർക്ക് പോലും അറിയില്ലെന്നും കോൺഗ്രസ് രക്തസാക്ഷികളെ ഒറ്റിക്കൊടുക്കുന്നവരല്ല എന്നും പ്രതിഷേധ സമരത്തിൽ ജോയൽ പറഞ്ഞു.