നാഗർകുർനൂൽ: തെലങ്കാനയിലെ നാഗർകുർനൂലിലുള്ള തുരങ്കത്തിനുള്ളിൽ നിന്ന് രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. മിനി എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കൺവെയർ ബെൽറ്റിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ടി.ബി.എം ഓപ്പറേറ്ററായ ഗുർപ്രീത് സിങ്ങിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
മാർച്ച് ഒമ്പതിനായിരുന്നു അത്. മൃതദേഹം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിൽ തുരങ്കം തകർന്നത്. എട്ട് തൊഴിലാളികൾ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. അമരാബാദിലാണ് തുരങ്കത്തിന്റെ നിർമാണം നടക്കുന്നത്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്റെ ഇടതുഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, ഖനന തൊഴിലാളികൾ എന്നിവരുൾപ്പെടെ ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ട രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്.
എന്നാൽ, തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടും തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ, വെള്ളം അടിഞ്ഞുകൂടൽ, മോശം വായുസഞ്ചാരം എന്നിവ കാരണം രക്ഷാപ്രവർത്തനം കാര്യമായ വെല്ലുവിളികൾ നേരിട്ടു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263
mail – sales@[email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033