ശബരിമല : കണ്ടെയ്ലർ ക്ഷാമത്തെ തുടർന്ന് ശബരിമലയിൽ അരവണ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. ഞായറാഴ്ച രാവിലെ മുതൽ ഒരു തീർത്ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നൽകുന്നത്. മൂന്ന് ലക്ഷം ടിൻ അരവണ മാത്രമാണ് നിലവിൽ കരുതൽ ശേഖരത്തിലുള്ളത്. മണ്ഡലപൂജയ്ക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളിൽ ഉത്പാദനം പരമാവധി വർദ്ധിപ്പിച്ച് കൂടുതൽ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ രീതി. ഒരുലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രണ്ടരലക്ഷം അരവണയെങ്കിലും പ്രതിദിനം ആവശ്യമായിവരും. ശർക്കര ക്ഷമത്തെ തുടർന്ന് മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളിൽ അരവണ പ്രസാദ വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അത് പരിഹരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ടെയ്നര്‍ ക്ഷാമം മൂലം അരവണ വിതരണം വീണ്ടും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഒരു കരാറുകാരൻ കണ്ടെയ്‌നർ എത്തിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ദേവസ്വം ബോർഡ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033