Friday, April 11, 2025 5:04 pm

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ് ; ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്ക മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്ക ചികിത്സ പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് മരിച്ചത്. ശസ്ത്രക്രിയക്കിടയിൽ വിലാസിനിയുടെ കുടലിന് മുറിവേറ്റിരുന്നു. പിന്നാലെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. സംഭവത്തിൽ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. രണ്ട് മാസത്തോളമായി വിലാസിനി ഇവിടെ ചികിത്സയ്ക്ക് വരുന്നുണ്ട്. ഏഴാം തീയതിയായിരുന്നു സ‍ർജറി. സർജറിയുടെ ഇടയ്ക്ക് കുടലിന് ഡാമേജ് പറ്റിയെന്ന് ​ഡ‍ോക്ട‍ർ അറിയിച്ചിരുന്നു.

എന്നാൽ ഇതിൽ സ്റ്റിച്ചിട്ടെന്നായിരുന്നു പറഞ്ഞത്. ശനിയാഴ്ച വാ‍‌ർഡിലേക്ക് മാറ്റുന്നത് വരെ പ്രശ്നമുണ്ടായിരുന്നില്ല. അമ്മയോട് ഭക്ഷണം കഴിച്ചുകൊള്ളാൻ പറഞ്ഞിരുന്നു, എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം അമ്മയ്ക്ക് അസഹ്യമായ വയറുവേദന വന്നു. വയറുവേദന കാരണം അമ്മയെ ഐസിയുവിൽ കയറ്റി. എന്താണ് കാരണമെന്ന് പറയുന്നുണ്ടായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച ഇൻഫെക്ഷൻ ഉണ്ടെന്ന് പറഞ്ഞു എമ‍‌ർജെൻസി സർജറി വേണമെന്ന് പറഞ്ഞു നടത്തി. സർജറി കഴിഞ്ഞ് അമ്മ അബോധാവസ്ഥയിലായിരുന്നു. കുടലിൻ്റെ ഭാ​ഗം കട്ട് ചെയ്തുവെന്നാണ് ഡോക്ടർ പറഞ്ഞത്. വേറെ ആശുപത്രിയിൽ കൊണ്ടുപോകാൻ നേരമാണ് അവസ്ഥ ക്രിറ്റികലാണ് രക്ഷപ്പെടാൻ സാധ്യതയില്ലായെന്ന് പറയുന്നത്. പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏറ്റുമാനൂര്‍ – പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു ; ആറു...

0
കുമ്മണ്ണൂർ: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ്...

സേവാ ഭാരതിയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർക്ക് ഡൽഹി സർവകലാശാലയുടെ നോട്ടീസ്

0
ന്യൂഡൽഹി: ആർഎസ്എസിന്റെ സാമൂഹ്യ സേവന വിഭാഗമായ സേവാ ഭാരതിയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന്...

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും

0
തിരുവനന്തപുരം: 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ...

പറക്കാൻ കഴിയാത്ത പരുന്തിന് സംരക്ഷണമൊരുക്കി കോന്നി വനം വകുപ്പ് സ്ട്രൈകിങ് ഫോഴ്സ്

0
കോന്നി : കഴിഞ്ഞ നാല് വർഷകാലമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ്...