ചെന്നൈ : വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. കല്ലേറിൽ ട്രെയിനിന്‍റെ നിരവധി ജനൽ ചില്ലുകൾ തകർന്നു. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ആണ് ആക്രമണം. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ പലതവണ ആക്രമണമുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1