ചെങ്ങന്നൂര്‍ : കോവിഡും നിപയും അടക്കമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം സംസ്ഥാനത്തെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള മദ്യശാലകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിപ്പിക്കുവാനും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകള്‍ പോലുള്ള പൊതുസ്ഥാപനങ്ങള്‍ കൂടി മദ്യശാലകളാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ നീക്കം സര്‍വ്വാര്‍ഥത്തിലും പ്രതിഷേധാര്‍ഹമാണ്.
സമൂഹത്തിൽ മദ്യത്തിന്റെയും ഇതര ലഹരിവസ്തുക്കളുടെയും ലഭ്യത വര്‍ധിക്കുന്നതിന്റെ ഫലമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു എന്നത് കേരളത്തിന്റെ വര്‍ത്തമാനകാല സവിശേഷത ആയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യശാല തുറക്കുന്നതിലൂടെ ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ അടക്കം പതിന്മടങ്ങായി വര്‍ധിപ്പിക്കുവാനേ സഹായിക്കു.
ആയതിനാൽ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെങ്ങന്നൂര്‍ താലൂക്ക് സമിതിക്കുവേണ്ടി രക്ഷാധികാരി ഫാദര്‍ തോമസ് കൊക്കാപ്പറമ്പില്‍, ചെയര്‍മാന്‍ ഫാദര്‍ ഡോ.ഏബ്രഹാം കോശി കുന്നുംപുറത്ത്, കണ്‍വീനര്‍ കെ.ബിമൽജി, കോ-ഓഡിനേറ്റര്‍ മധു ചെങ്ങന്നൂര്‍, ഫാദര്‍ ഡോ.സാമുവല്‍ പായിക്കാട്ടേത്ത്, റെവ.ഡോ.സാംസൺ എം ജേക്കബ്, റെവ.ടി.ടി സക്കറിയ, ഫാദര്‍ രാജന്‍ വര്‍ഗീസ്, ഫാദര്‍ സ്റ്റീഫന്‍ വര്‍ഗീസ്, റെവ.ഏബ്രഹാം.വി.സാംസൺ, പി.കെ. ബാലകൃഷ്ണന്‍, ജേക്കബ് മാത്യു, ഡേവിഡ് ചാക്കോ, രാജന്‍ കൈപ്പള്ളില്‍,സജു ജോൺ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.