പത്തനംതിട്ട : വെട്ടൂരിലെ മുഴുവൻ കുടുംബങ്ങളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനുള്ള പ്രചരണ പരിപാടികൾക്ക് വെട്ടൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടക്കമായി. ഗവ: സ്പെഷ്യൽ എൽപി സ്കൂളിൽ നടന്ന ചടങ്ങ് മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും വാർഡ് മെമ്പറുമായ ഷീല കുമാരി ചാങ്ങയിൽ ഉത്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് മേഴ്സി ഡാനിയേൽ അധ്യക്ഷത വഹിച്ചു. അധ്യാപകനും കവിയുമായ കരുണാകരൻ പരുത്യാനിക്കൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. മാധ്യമ പ്രവർത്തകൻ പങ്കജാക്ഷൻ ലഹരി വിരുദ്ധ സന്ദേശം നല്കി
വെട്ടൂർ പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് കലാ അജി, അധ്യാപ രക്ഷാകതൃ സമിതി പ്രസിഡന്റ് കാർത്തിക ആർ നായർ എന്നിവർ ആശംസ പ്രസംഗം നടത്തി.
വെട്ടൂർ പ്രവാസി കൂട്ടായ്മ സെക്രട്ടറി മായാ ലഷ്മി സ്വാഗതവും ട്രഷറർ ദീപ്തി പ്രദീപ് കൃതജ്ഞതയും പറഞ്ഞു. പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി പ്രവാസി ലോകത്ത് നിന്നും ഈ പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി പ്രവാസികളായ മഞ്ജുഷ, മനുജ, എന്നിവർ നേതൃത്വം നൽകി. വെട്ടൂർ , ഗവ: സ്പെഷ്യൽ എൽപി സ്കൂൾ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. വീടു വീടാന്തരമുള്ള ലഹരി വിരുദ്ധ സന്ദേശ പ്രചരണം, ബോധവത്കരണം തുടങ്ങിയവ കൂട്ടായ്മമയുടെ നേതൃത്വത്തിൽ നടപ്പാക്കും. കൂടാതെ ലഹരി വിരുദ്ധ ചിത്രരചന, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1