Friday, May 9, 2025 1:58 am

കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കായിക മത്സരങ്ങൾക്ക് ഇന്ന് തിരുവല്ലയില്‍ തുടക്കം കുറിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കളിക്കളം ആവട്ടെ ലഹരി”എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കായിക മത്സരങ്ങൾക്ക് ഇന്ന് തിരുവല്ലയില്‍ തുടക്കം കുറിക്കും. മൂന്നിന് തിരുവല്ല മുത്തൂർ-കാവുംഭാഗം റോഡിലുള്ള മന്നൻകരച്ചിറ അബുദാബി ടർഫിൽ 8 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങൾ അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ദേശീയ ടീം ഗോളി കെ ടി ചാക്കോ മുഖ്യാതിഥി ആയിരിക്കും. സംഘാടകസമതി ചെയർമാൻ സാം കുളപ്പള്ളി അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സജി അലക്സ് സമ്മാനദാനം നിർവഹിക്കും. ഏബ്രഹാം വാഴയിൽ, ജോർജ് ഏബ്രഹാം, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, പോൾ മാത്യു, മനോജ് മടത്തുംമൂട്ടിൽ, തോമസ് വർഗീസ് എന്നിവര്‍ നേതൃത്വം നൽകും.

ഒന്നാം സ്ഥാനം നേടുന്നവർക്ക് മുൻ എംഎൽഎ അഡ്വ മാമ്മൻ മത്തായിയുടെ സ്മരണാർത്ഥമുള്ള എവർറോളിംഗ് ട്രോഫിയും ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ സ്പോൺസർ ചെയ്യുന്ന 3000 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്നവർക്ക് പോൾ മാത്യു കോഴിയടിയിൽ എവർറോളിംഗ് ട്രോഫിയും രാജീവ് വഞ്ചിപ്പാലം സ്പോൺസർ ചെയ്യുന്ന 2000 രൂപ ക്യാഷ് പ്രൈസും നല്കും. കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ “കളിക്കളം ആകട്ടെ ലഹരി”എന്ന ലഹരിവിരുദ്ധ ബോധവത്കരണ കായിക മത്സരങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കൃക്കറ്റ്, ബാഡ്മിന്റൺ, ചെസ്, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...