കൊച്ചി: സംസ്ഥാന കേരളോത്സവത്തില്‍ മുസ്‍ലിം വിരുദ്ധ ടാബ്ലോ. ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. തൊപ്പിയിട്ട ഒരു മുസ്‍ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. മുസ്‍ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തിൽ കോതമംഗലത്ത് യുഡിവൈഎഫ് പ്രതിഷേധിച്ചു. യുവജന കമ്മീഷൻ വൈസ് ചെയർമാൻ്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. സംഘപരിവാർ പ്രചാരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ടാബ്ലോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കോതമംഗലത്താണ് കേരളോത്സവം നടക്കുന്നത്. യുവജനക്ഷേമ ബോർഡാണ് കേരളോത്സവത്തിന്‍റെ സംഘാടകർ. നാളെയാണ് സമാപനം. മന്ത്രി പി. രാജീവാണ് കേരളോത്സവം ഉദ്ഘാടനം ചെയ്തത്. ആറു വേദികളിലായി കലാമത്സരങ്ങളും കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിലും സെന്‍റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലുമായി കായിക മത്സരങ്ങളും നടക്കും. അതിനിടെ കേരളോത്സവം സംഘാടനം രാഷ്ട്രീയവത്കരിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ യുവജന സംഘടനകളെയും സംഘാടനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മന്ത്രി സജി ചെറിയാന്‍റെ കോലം കത്തിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033